കോവിഡ് മൂന്നാംതരംഗത്തിനിടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമിട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കും. യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ബജറ്റിനെ സ്വാധീനിച്ചേക്കും. ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും.
രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇത് നിർമ്മലാ സീതാരാമന്റെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ 2022 ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം. കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷം കരകയറാൻ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേ തന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതിൽ മാറ്റം വന്നേക്കില്ല. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം.
കിസാന്‍ സമ്മാന്‍ നിധി തുക കൂട്ടിയേക്കും. രാസവള സബ്സിഡി ഉയര്‍ത്താനിടയുണ്ട്. വിള വൈവിധ്യവല്‍ക്കരണം, കയറ്റുമതി എന്നിവയ്ക്ക് സഹായമുണ്ടാകും. ഗ്രാമങ്ങളിലെ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ പ്രഖ്യാപനമുണ്ടായേക്കും. വര്‍ക്ക് ഫ്രം ഹോമിന് സൗകര്യങ്ങള്‍ ഒരുക്കിയേക്കും. കോവിഡ് പ്രതിരോധത്തിനും വാക്സീനും പണം നീക്കിവയ്ക്കും.
സെക്ഷന്‍ 80ഡി ഇളവുകള്‍ 1,50,000 രൂപയിലേയ്ക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ട്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് നികുതിയേര്‍പ്പെടുത്തിയേക്കും. ഭവന വായ്പകള്‍ക്ക് ഇളവ് പരിധി ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനിടയുണ്ട്. കോവിഡ് ആഘോതമേല്‍പ്പിച്ച വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകള്‍ അതിജീവന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. എംഎസ്എംഇ, നൈപുണ്യവികസനം, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയ്ക്ക് കാര്യമായ പരിഗണന ബജറ്റില്‍ ലഭിക്കും. പരുത്തിയുടെ ഇറക്കുമതി തീരുവ കുറച്ചേക്കും.
















