തിരുവനന്തപുരം: വിതുര ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് വിനോദ്, ശരത് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു.
മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ ഒന്നാം പ്രതി വിനോദ് മൂത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇളയ കുട്ടിയെ ശരത്തും പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം വീണ്ടും വിനോദ് പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വാടകവീട്ടില്‍ വച്ച് പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പോലിസ് കണ്ടെത്തിയത്.