ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടും ഭരണസമിതി അംഗം തുടരുന്നത് ദേവസ്വം ചട്ടത്തിന് വിരുദ്ധമെന്ന് ആരോപണം . രണ്ട് വർഷമാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി. സർക്കാരിലെ ഹിന്ദുമന്ത്രിമാരാണ് ദേവസ്വം ഭരണസമിതിയെ നോമിനേറ്റ് ചെയ്യുന്നത്.ജീവനക്കാരുടെ പ്രതിനിധിയുൾപ്പെടെ ആറ് അംഗങ്ങളെയാണ് നോമിനേറ്റ് ചെയ്യുക. സർക്കാർ ഉത്തരവ് ഇറങ്ങുന്നത് മുതൽ രണ്ട് വർഷമാണ് കാലാവധി.
നിലവിൽ ഉണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി ഈ മാസം 22 ന് അവസാനിച്ചു.ഭരണസമിതി നിലവിൽ വന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് ഭരണമുന്നണിയുടെ പ്രതിനിധിയായി നോമിനേറ്റ് ചെയ്തത്. പാർട്ടിയിലെ തർക്കത്തെ തുടർന്നാണ് വൈകിയത്. രണ്ട് വർഷ കാലാവധിയിലേക്കാണ് തന്നെ സർക്കാർ നിയോഗിച്ചതെന്ന സാങ്കേതികത്വം പറഞ്ഞാണ് തുടരുന്നത്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ കാലാവധി കഴിഞ്ഞാൽ ക്ഷേത്രം തന്ത്രി, ക്ഷേത്രം ഊരാളൻ, സാമൂതിരി രാജ എന്നിവരടങ്ങിയ ഭരണസമിതിയിലെ സ്ഥിരാംഗങ്ങളാണ് ഭരണം നടത്തുക.
















