കൊച്ചി: മീഡിയ വണ്‍ ന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് തടഞ്ഞിരിക്കുന്നത് എന്ന് ചാനല്‍ നവമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട് . ഉത്തരവിന് എതിരെ മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എഡിറ്റര്‍ വാർത്ത കുറിപ്പില്‍ വ്യക്തമാക്കി.
നേരതതെയും ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയതിന് പിന്നാലെയായിരുന്നു എഷ്യാനറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്രം ഏറ്റവും ഒടുവിലായി തടഞ്ഞത്.

















