വെള്ളറടയ്ക്ക് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്.
അപകടത്തിൽ തെരുവുനായ ചാവുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ചേർന്ന് മണത്തോട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവർ സുധീറിനെ ഉടൻ തന്നെ തോട്ടിൽ നിന്ന് പുറത്തെടുത്ത് വെള്ളറട സർക്കാർ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം, ഓട്ടോറിക്ഷയിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതെങ്കിലും, പ്രദേശത്ത് ദിനംപ്രതി വർദ്ധിച്ചുവരുന്ന തെരുവ് നായകളുടെ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.















