ഏറ്റുമാനൂർ : പേരൂർ എം.എച്ച്.സി. കോളനിയിൽ വീടുകയറിയുള്ള ആക്രമണത്തിൽ കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു.
കാർ പാർക്കുചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രി 8.45-നായിരുന്നു സംഭവം.
പേരൂർ എം.എച്ച്.സി. കോളനിയിൽ രാജൻ(55), ഭാര്യ കുഞ്ഞമ്മ(50), മകൻ അനൂപ്(33) എന്നിവർക്കാണ് പരിക്കേറ്റത്. ആയുധങ്ങളുമായെത്തിയ പത്തംഗസംഘമാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
















