തുറവൂർ : കേരപ്രഭ നഴ്സറിയുടെയും തെങ്ങിൻതൈകളുടെ വിപണനത്തിന്റെയും ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. കേന്ദ്ര നാളികേരവികസന ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോടംതുരുത്ത് തീരദേശ നാളികേര ഉത്‌പാദക ഫെഡറേഷന്റെയും വളമംഗലം വടക്ക് നാളികേര ഉത്‌പാദക ഫെഡറേഷന്റെയും സംയുക്ത സംരംഭമാണ് കേരപ്രഭ.
അത്യുത്പാദനശേഷിയുള്ള 10,000 തെങ്ങിൻതൈകളാണ് വിതരണത്തിനു തയ്യാറായിരിക്കുന്നത്. എം.എൽ.എ. ദലീമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, ബ്ലോക്ക് പഞ്ചായത്തംഗം ലതാ ശശിധരൻ, പഞ്ചായത്തംഗം ജി. സുദർശനൻ, ജി. ഗോപിനാഥ്, ഡോ.പി.എസ്. ശ്രീകണ്ഠൻ തമ്പി, കെ.സി. വർഗീസ്, കെ.ജെ. ടൈറ്റസ് തുടങ്ങിയവർസംസാരിക്കുകയും ചെയ്തു .
















