പത്തനംതിട്ട : ജില്ലയിൽ കിടത്തിച്ചികിത്സ വേണ്ടിവരുന്ന രോഗികൾക്കായി ആവശ്യാനുസരണം കിടക്കകളും വെന്റിലേറ്ററുകളും ഐ.സി.യു.കളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ജില്ലാ മേഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി കൂട്ടിച്ചേർത്തു.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അടിസ്ഥാന പ്രതിരോധ മാർഗങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഡി.എം.ഒ. വ്യക്തമാക്കി.
















