ന്യൂഡല്‍ഹി: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മുഖത്ത് കരിപൂശി, മൊട്ടയടിച്ച് അയൽക്കാർ തെരുവിലൂടെ നടത്തിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. പല ഇന്ത്യക്കാരും സ്ത്രീകളെ ഇപ്പോഴും മനുഷ്യരായി കണക്കാക്കുന്നില്ല. ഇരുപത് വയസ്സുള്ള ഒരുപെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ നമ്മുടെ സമൂഹത്തിൻ്റെ വികൃതമായ മുഖമാണ് തുറന്നുകാട്ടുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
സംഭവത്തില്‍ ഇതുവരെ എട്ട് സ്ത്രീകള്‍ അടക്കം പതിനൊന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. യുവതി നവംബര്‍ മുതല്‍ തന്നെ തുടര്‍ച്ചയായി വേട്ടയാടപ്പെട്ടിരുന്നെന്ന് കഴിഞ്ഞദിവസം സഹോദരി വെളിപ്പെടുത്തിയിരുന്നു. അയല്‍പക്കത്തുള്ള യുവാവിൻ്റെ പ്രണയം യുവതി നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
The video of a 20-year-old woman being brutally beaten up exposes a very disturbing face of our society.
The bitter truth is that many Indians don’t consider women to be human.
This shameful fact needs to be acknowledged and called out.
— Rahul Gandhi (@RahulGandhi) January 31, 2022
യുവാവ് ആത്മഹത്യ ചെയ്തതിന് യുവതിയോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് പോലീസിന് കത്തയച്ചിട്ടുണ്ടെന്ന് ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നേരത്തെ ട്വിറ്റ് ചെയ്തിരുന്നു.
കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ വഴി കേസിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊപോലീസ് അഭ്യര്‍ഥിച്ചു. സംഭവത്തെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും യുവതി ആത്മഹത്യ ചെയ്തുവെന്ന രീതിയില്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യുവതി സുരക്ഷിതയാണെന്നും അവള്‍ക്ക് സാധ്യമായ എല്ലാ സഹായവും കൗണ്‍സിലിങ്ങും നല്‍കുന്നുണ്ടെന്നും ഷഹ്ദര മേഖലയിലെ ഡെപ്യൂട്ടി പോലീസ് കമീഷണറായ ആര്‍ സത്യസുന്ദരം പറഞ്ഞു.
















