വട്ടിയൂർക്കാവ് : റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ദ്രാവകമൊഴിച്ചു കേടുവരുത്തിയതായി പരാതി. ഞായറാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മഞ്ചാടിമൂട്- ഐ.എ.എസ്. കോളനി റോഡിൽനിന്ന് തൊഴുവൻകോട് ക്ഷേത്രത്തിലേക്കുള്ള റോഡരികിലാണ് ശനിയാഴ്ച രാത്രിയോടെ കാർ നിർത്തിയിട്ടിരുന്നത്. ദ്രാവകം വീണ് കാറിന്റെ മുകൾഭാഗവും പിൻവശവും ഉരുകി.
കാർ ഇവിടെ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട് ചിലർക്കു വിരോധമുണ്ടായിരുന്നതായും രണ്ടു മാസം മുമ്പും കാറിനു നേരേ ആക്രമണമുണ്ടായതായും മനോഹരൻ വ്യക്തമാക്കി. വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
















