ജയ്പൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യൂട്യൂബിൽ താരമാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ് ഖാൻ എന്നറിയപ്പെടുന്ന നിസാമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. 16 വയസ്സുള്ള കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മൂന്നു നാലു വര്‍ഷമായി യൂട്യൂബില്‍ കോമഡി വീഡിയോകള്‍ ചെയ്തുവരികയാണ് പെണ്‍കുട്ടി.
ഇതിനിടെ ഒരുമാസം മുമ്പ് കുട്ടി രാജ് ഖാനുമായി പരിചയപ്പെട്ടു. തുടര്‍ന്ന് യൂട്യൂബില്‍ വലിയ താരമാക്കാമെന്നും ഇതുവഴി കൂടുതല്‍ പണം സമ്പാദിക്കാനാകുമെന്നും ഇയാള്‍ കുട്ടിയെ വിശ്വസിപ്പിച്ചു. ഇതിൻ്റെ ഭാഗമായി ഒരു വീഡിയോ തയ്യാറാക്കാനായി ജനുവരി എട്ടിന് ഫലാറ്റിലേക്ക് വരാന്‍ ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടു.
ഫ്ലാറ്റിലെത്തിയ കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. സംഭവം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞപ്പോള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടി വിവരം പുറത്തുപറയാതെ കഴിഞ്ഞു. ഇതിനിടെ നാട്ടിലേക്ക് പോകാന്‍ അവസരം കിട്ടിയ പെണ്‍കുട്ടി നടന്ന സംഭവം വീട്ടുകാരോട് തുറന്നു പറഞ്ഞു. വീട്ടുകാര്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ നിസാമുദ്ദീനെ ജോധ്പൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.