വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. അയര്‍ക്കുന്നം അമയന്നൂര്‍ പുരിയന്പുറത്ത് കാലായില്‍ മനോജിനെ (40) ആണ് പോലീസ് പിടികൂടിയത്.വീട് പരിശോധിച്ചപ്പോള്‍ കഞ്ചാവുപൊതികളും ലഹരിവിരുദ്ധ സ്ക്വാഡും അയര്‍കുന്നം പൊലീസും ചേര്‍ന്ന് കണ്ടുപിടിച്ചു.
വീട്ടുവളപ്പിലെ തെങ്ങിന്തടങ്ങളിലായി അമ്പതോളം കഞ്ചാവുചെടികള്‍ കണ്ടെടുത്തു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
















