കൂരാലി : അനധികൃതമായി മദ്യവില്പന നടത്തിയ കേസിൽ ഹോട്ടലുടമ പിടിയിലായി. കൂരാലി ശ്യാംഹോട്ടൽ ഉടമ അരീപ്പാറയ്ക്കൽ ശരത് സാബു (30) നെയാണ് പൊൻകുന്നം പൊലീസ് പിടികൂടിയത്.
വില്പനക്കായി സൂകിഷിച്ചിരുന്ന 211 കുപ്പി മദ്യവും പിടിച്ചെടുക്കുകയും ചെയ്തു. ഹോട്ടലിന് സമീപമുള്ള വാടകമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. ആവശ്യക്കാർക്ക് കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു.
















