നമുക്ക് ചുറ്റിലും ധാരാളം അതിശയിപ്പിക്കുന്ന ഗാഡ്ജറ്റുകള്‍ ലഭ്യമാണ്.ആലോചിക്കാന്‍ പോലും സാധിക്കില്ലായിരുന്ന വിധത്തിലുള്ള ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ കാണാവുന്നതാണ്.അത്തരത്തില്‍ ഒന്നാണ് സ്മാര്‍ട്ട് ഗ്ലാസുകള്‍. ബിള്‍ഡ് ഇന്‍ സ്പീക്കറുകള്‍, ക്യാമറകള്‍ എന്നിങ്ങനെയുള്ള അതിശയിപ്പിക്കുന്ന സവിശേഷതകളുമായിട്ടാണ് ഇവയുടെ വരവ്.
സ്പെക്ടക്കിള്‍സ് 3 ബൈ സ്നാപ്ചാറ്റ്
3ഡി ഫോട്ടോയും വീഡിയോയും എടുക്കാനുള്ള സംവിധാനം,നല്‍കിയിരിക്കുന്ന ചാര്‍ജിങ് കേസ് വഴി എവിടെ നിന്നും ബാറ്ററി റീചാര്‍ജ് ചെയ്യാം.സ്നാപ്ചാറ്റ് 3ഡി ഇഫക്റ്റുകളിലൂടെ ചുറ്റുപാടും പകര്‍ത്താം.ഉള്‍പ്പെടുത്തിയിരിക്കുന്ന 3ഡി വ്യൂവറിലൂടെ മികച്ച അനുഭവം നേടാം.നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ എക്സ്പോര്‍ട്ടുചെയ്യാനും യൂട്യൂബ് വിആര്‍ അടക്കമുള്ള ഏത് പ്ലാറ്റ്ഫോമിലും ഷെയര്‍ ചെയ്യാനും സാധിക്കും.ഇതിൻറെ വില:29,999 രൂപ.
പോലറൈസ്ഡ്, ബ്ലൂടൂത്ത് സണ്‍ഗ്ലാസസ്
ബോസ് ഓപ്പണ്‍ ഇയര്‍ ഓഡിയോ സണ്‍ഗ്ലാസുകള്‍.5.5 മണിക്കൂര്‍ വരെ പ്ലേ ടൈം | 1 മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ്.പോളറൈസ്ഡ് ലെന്‍സസ്- ഈ മ്യൂസിക് സണ്ഗ്ലാസസില് തിളക്കം കുറയ്ക്കുന്നതിനും ദൃശ്യപരത വര്‍ദ്ധിപ്പിക്കുന്നതിനും 99% UVA/B രശ്മികളെ തടയുന്നതിനുമായി സ്ക്രാച്ച്-റെസിസ്റ്റന്റ് പോലറൈസ്ഡ് ലെന്‍സുകളും നല്‍കിയിട്ടുണ്ട്.30 അടി വരെ ബ്ലൂടൂത്ത് റേഞ്ച്.പരസ്പരം മാറ്റാവുന്ന ലെന്‍സുകള്‍ – മിറര്‍ഡ് ബ്ലാക്ക് ലെന്‍സുകള്‍ (VLT 12%), ട്രെയില്‍ ബ്ലൂ (VLT 28%), റോഡ് ഓറഞ്ച് (VLT 20%).വിപുലമായ മൈക്ക് സിസ്റ്റം – നിങ്ങളുടെ ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാറ്റിന്റെ ശബ്ദവും മറ്റ് നോയിസുകളും കുറയ്ക്കുകയും ചെയ്യുന്നു.വില: 21,900 രൂപ.
സൺഗ്ലാസ് വിത്ത് ബ്ലൂട്ടൂത്
ബ്ലൂടൂത്ത് V5.0 കണക്റ്റിവിറ്റി, ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഹെഡ്ഫോണ്സ് ആയി പ്രവര്‍ത്തിക്കുന്നു.ഓരോ വശത്തും 110mAh ബാറ്ററി 5 മണിക്കൂറിലധികം നോണ്‍-സ്റ്റോപ്പ് മ്യൂസിക് പ്ലേബാക്ക് നല്കുന്നു.അള്‍ട്രാവയലറ്റ് സംരക്ഷിത പോളറൈസ്ഡ് ലെന്‍സുകള്‍.തടസ്സമില്ലാത്ത കോളുകള്‍ക്കും വോയ്സ് അസിസ്റ്റന്റ് സപ്പോര്‍ട്ടിനുമായി ബില്‍റ്റ് ഇന്‍ മൈക്ക്.വില 11,999