മൂന്നാര്‍: മൂന്നാര്‍ കണ്ണന് ദേവന് കമ്പനി ഗുണ്ടുമല എസ്റ്റേറ്റില്‍ ഝാര്‍ഖണ്ഡ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ രണ്ട് അതിഥി തൊഴിലാളികളെ മൂന്നാറില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.കൊല്ലപ്പെട്ട ശരണ്‍ സോയി തന്റെ ബൈക്കിനു കേടുപാട് വരുത്തിയതിനു ഡാബൂവിനെയും ഷാദേവിനെയും മര്‍ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണു കൊലപാതകത്തില്‍ കലാശിച്ചത്. വാക്കത്തി കൊണ്ട് ശരണിന്റെ തലയ്ക്ക് പിന്നില്‍ വെട്ടുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചു.
ഝാര്‍ഖണ്ഡ് മിഞ്ചിക്കല് സ്വദേശിയായ ശരണ്‍ സോയ് (29)യെ കൊലപ്പെടുത്തിയ ഡാബൂ ചാമ്പിയ (27), ഷാദേവ് ലാങ്(28) എന്നിവരെ ഝാര്‍ഖണ്ഡിലെ സോനാസിലെത്തിയാണു പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗുണ്ടുമല എസ്റ്റേറ്റിലെ തൊഴിലാളി സരണ്‍ സോയിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മദ്യപാനത്തെ തുടര്‍ന്നുണ്ടായ വഴക്കാണു കൊലപാതകത്തിലക്ക് നയിച്ചതെന്ന പോലീസ് പറഞ്ഞു.
മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര് മനോജ്, എസ്.എച്ച്.ഒ: കെ.പി മനേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തു. ഗുണ്ടുമല ടോപ്പ് ഡിവിഷനില്‍ എത്തിച്ച് തെളിവെടുപ്പും നടത്തി. കൊലപാതകം നടത്തിയ ശേഷം നാടുവിട്ട പ്രതികളെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിരുന്നു.