ഷില്ലോംഗ്: മേഘാലയയില്‍ സ്‌ഫോടനം. ഷില്ലോംഗ് മാര്‍ക്കറ്റിലെ പോലീസ് ബസാര്‍ കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
ഞായറാഴ്ച വൈകുന്നേരം 6.15 ഓടെയാണ് തീവ്രത കുറഞ്ഞ സ്‌ഫോടനം ഉണ്ടായത്. പ്രദേശം സുരക്ഷാ സേന വളയുകയും മാർക്കറ്റിലേക്കുള്ള പ്രവേശനം ബാരിക്കേഡുകൾ കെട്ടുകയും ചെയ്തിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചാകാം സ്‌ഫോടനം നടത്തിയതെന്ന സംശയത്തിലാണ് പോലീസ്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ, മൊബൈൽ ഫോൺ കടയുടെയും വൈൻ ഷോപ്പിന്റെയും മുൻഭാഗം തകർന്നിട്ടുണ്ട്.
കോവിഡിനെ തുടര്‍ന്ന് മേഘാലയയില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാലാണ് ആളപായം ഒഴിവായത്.
സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കാൻ ശ്രമിച്ച ആളുകളെ വെറുതെ വിടില്ലെന്നും, സ്ഫോടനത്തിന് പിന്നിലുള്ള പ്രതികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാഗ്മ ട്വിറ്ററിൽ കുറിച്ചു.