മുംബൈ: ഗായിക ലതാ മങ്കേഷ്‌കര്‍ കോവിഡ് മുക്തയായതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. ഈ മാസം എട്ടിനാണ് കോവിഡ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യൂമോണിയയും സ്ഥിരീകരിച്ചിരുന്നു.
ലതാ മങ്കേഷ്‌കറെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചെന്നും അവര്‍ സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും ആരോഗ്യമന്ത്രി പറഞ്ഞു.