കോട്ടയം: കോട്ടയം അകലകുന്നത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രൻ (60) ആണ് മരിച്ചത്.
ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസ് വിശദീകരണം.
ഭർത്താവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.