തിരുവനന്തപുരം; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് മാറ്റിവച്ചു. ഫെബ്രുവരി 15 മുതൽ 24 വരെയായിരുന്നു ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരുന്നത്. കേരള ഒളിമ്പിക്സ് മെയ് ആദ്യവാരം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരുക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചർച്ചയാകും. കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി.