വിളയൂർ : പഞ്ചായത്തിലെ എട്ടാംവാർഡിൽ ഉൾപ്പെടുന്ന നെടുമ്പുള്ളി കുളം നവീകരണം തുടങ്ങി. ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷംരൂപ ചെലവഴിച്ച് ചെറുകിട ജലസേചനവകുപ്പാണ് നവീകരണം നടപ്പാക്കുന്നത്. പ്രദേശത്തെ കോളനിവാസികൾക്ക് കൃഷിക്കും മറ്റുമായി കുളംനവീകരണം ഗുണംചെയ്യും.
ഏറെക്കാലമായി ശോചനീയാവസ്ഥയിൽ കിടക്കയായിരുന്ന കുളം പഞ്ചായത്ത് ഏറ്റെടുത്താണ് ഇപ്പോൾ നവീകരണ പ്രവൃത്തി നടത്തുന്നത്. കുളത്തിന്റെ വശങ്ങൾ കെട്ടിയും കടവുകൾ നിർമിച്ചുമുള്ള പ്രവൃത്തിയാണ് നടപ്പാക്കുക.