നവ്യാ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലായാള സിനിമയിലേക്ക് തിരിച്ച് എത്തുന്ന ‘ഒരുത്തീ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടൻ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നത്. പൊലീസ് വേഷത്തിലുള്ള വിനായകനെയാണ് പോസ്റ്ററില്‍ കാണാനാകുക. എസ് ഐ ആന്റണി എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്.
‘ദ ഫയര്‍ ഇന്‍ യു’ എന്ന ടാഗ് ലൈനിലാണ് ‘ഒരുത്തീ’ എത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തീ.