കണ്ണൂര്‍: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിൻ്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. ബോംബ് പൊട്ടി ബിജുവിൻ്റെ കൈപ്പത്തി തകർന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റു എന്നും പോലീസ് പറയുന്നു.
സ്‌ഫോടനം നടന്നത് ബോംബ് നിര്‍മ്മാണത്തിനിടെയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം. ബിജു നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. പെരിങ്ങോം എസ്ഐയും സംഘവും കോഴിക്കോട് ആശുപത്രിയില്‍ എത്തി. സംഭവത്തില്‍ കേസ് എടുത്ത പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചു.