പ്രമുഖ ബോളിവുഡ് താരം കജോള്‍ കൊവിഡ് പോസിറ്റീവ് . സമൂഹ മാധ്യമത്തിലൂടെ കജോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകള്‍ നൈസയുടെ ചിത്രമാണ് കുറിപ്പിനൊപ്പം കജോള്‍ പങ്കുവച്ചത്. പനി കൊണ്ട് ചുവന്നിരിക്കുന്ന തന്റെ മൂക്ക് ആരും കാണേണ്ട എന്നതുകൊണ്ടാണ് മകളുടെ ചിത്രം ഒപ്പം ചേര്‍ക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മധുരമുള്ള ചിരിയാണ് അതെന്നും കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്തു.
പ്രിയങ്ക ചോപ്രയടക്കം നിരവധി സഹപ്രവര്‍ത്തകരും ആരാധകരുമാണ് കജോളിന് വേഗത്തിലുള്ള രോഗസൗഖ്യം ആശംസിച്ച് കമന്റ് ബോക്സില്‍ എത്തിയിട്ടുള്ളത്. നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട തൃഭംഗയാണ് കജോളിന്റേതായി പുറത്തെത്തിയ അവസാന ചിത്രം. കജോളിന്റെ ഡിജിറ്റല്‍ ഡെബ്യൂ ആയിരുന്നു ഇത്. രേണുക ഷഹാനെ സംവിധാനം ചെയ്ത ഫാമിലി ഡ്രാമ ചിത്രത്തില്‍ അനുരാധ ആപ്തെ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് കജോള്‍ അവതരിപ്പിച്ചത്.