കോട്ടയം: ഏറ്റുമാനൂര്‍ പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ടീ ഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ച് എത്തിയ യുവാവ് കമ്പി ഉപയോഗിച്ച് എടിഎം തകര്‍ക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അടയാളങ്ങള്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
പണം നഷ്ടപ്പെട്ടോയെന്ന് വ്യക്തമല്ല. ബാങ്ക് മാനേജര്‍ എത്തി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഇന്ന് പുലര്‍ച്ചെ 2.45 ഓടേയാണ് സംഭവം. പുലര്‍ച്ച അതുവഴി വന്ന യാത്രക്കാരാണ് എടിഎം തകര്‍ത്തനിലയില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംക്രാന്തി-പേരൂര്‍ റോഡില്‍ പുളിമൂട് കവലയില്‍ എസ്ബിഐയുടെ എടിഎമ്മാണ് കുത്തി പൊളിച്ച് കവര്‍ച്ചാ ശ്രമം നടത്തിയിരിക്കുന്നത്.