ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 2,34,281 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 893 മരണവും റിപ്പോർട്ട് ചെയ്തു. 3,52,784 പേർ കോവിഡിൽ നിന്നും മുക്തി നേടി.
കഴിഞ്ഞദിവസം 2,35,000ന് മുകളിലായിരുന്നു കോവിഡ് ബാധിതര്‍. ടിപിആര്‍ 14.50 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 18,84,937 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,65,70,60,692 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.