മുംബൈ: ഗായിക ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. 92കാരിയായ ഗായിക കോവിഡും ന്യൂമോണിയയും കാരണം സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർ പ്രതിത് സംദാനി വാർത്താ ഏജൻസിയോടാണ് ഇക്കാര്യം പറഞ്ഞത്. ലതാ മങ്കേഷ്കറുടെ വെന്റിലേറ്റർ സപ്പോർട്ട് രണ്ട് ദിവസം മുമ്പ് നീക്കം ചെയ്തിരുന്നുവെന്നും അവർ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുമെന്നും ഡോ. പ്രതിത് പറഞ്ഞു.
1942-ൽ തൻ്റെ 13-ാം വയസ്സിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങൾ പാടി. പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് എന്നിവയുൾപ്പെടെ നിരവധി ബഹുമതികളും അവരെ തേടിയെത്തിയിട്ടുണ്ട്.
Mumbai | Veteran singer Lata Mangeshkar’s health condition has marginally improved. Her ventilator support was removed two days ago. She will continue to be under observation in ICU: Dr Pratit Samdani, Breach Candy Hospital
(file photo) pic.twitter.com/HPjbdoOHZQ
— ANI (@ANI) January 29, 2022