വത്തിക്കാൻ സിറ്റി: കോവിഡ് മഹാമാരിയേയും വാക്‌സിനുകളെയും കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വസ്തുതകളില്ലാത്ത ഇത്തരം വിവരങ്ങൾ ആരും വകവെക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ഭയം മുതലെടുത്ത് വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ശാസ്ത്രീയമായ കാര്യങ്ങൾ പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്നും മാർപാപ്പ പറഞ്ഞു. മഹാമാരിയുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണം നടത്തുന്ന മാധ്യമ പ്രവർത്തകരോടാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് കോവിഡ് വ്യാജ പ്രചരണങ്ങൾക്കെതിരെ അദ്ദേഹം സംസാരിക്കുന്നത്.
ഗർഭച്ഛിദ്രം വഴി ലഭിക്കുന്ന ഭ്രൂണത്തിൽ നിന്നുള്ള കോശങ്ങൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനാൽ വാക്സീൻ സ്വീകരിക്കാൻ അമേരിക്കയിലെ ചില ബിഷപ്പുമാരും കർദിനാൾമാരും വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ വിശദീകരണം.