പാലാ : പാലാ ബൈപ്പാസിന്റെ രണ്ടാം ഘട്ടത്തിന്റെ അവേശഷിക്കുന്ന ഭാഗത്തെ സ്ഥലം ഏറ്റെടുത്ത് മണ്ണ് നീക്കിയങ്കിലും ടാറിങ് വൈകുന്നതായി ആരോപണം.
സിവിൽ സ്റ്റേഷൻ ജങ്ഷൻമുതൽ സെന്റ് മേരീസ് സ്‌കൂൾവരെയുള്ള ഭാഗത്ത് കെട്ടിടങ്ങൾ പൊളിച്ചുനീക്കി മണ്ണ് നിരപ്പാക്കിയതോടെ വാഹനങ്ങൾ കുരുക്കില്ലാതെ കടന്നുപോകാൻ തുടങ്ങുകയും ചെയ്തു.
രണ്ടാം ഘട്ടത്തിന്റെ മറുഭാഗത്ത് പാലാ- കോഴാ റോഡിൽ ആർ.വി.ജങ്ഷനിലും സ്ഥലം ഏറ്റെടുത്ത് മണ്ണ് നിരപ്പാക്കിയിരുന്നു. രണ്ടിടവും ടാറിങ് നടത്തുന്നതിന് പാകപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ പ്രവേശന ഭാഗത്ത് സിവിൽ സ്റ്റേഷൻ ജങ്ഷനിൽ മണ്ണ് നീക്കി നിരപ്പാക്കിയതിന്റെ എതിർവശത്ത് ബഹുനില മന്ദിരത്തിന്റെ ഏതാനും ഭാഗങ്ങൾകൂടി ഏറ്റെടുക്കാനുണ്ട്.