മാവേലിക്കര : സ്‌പെയർപാർട്‌സ് കടയുടെ ഓടുപൊളിച്ച് അകത്തുകടന്ന് 20,000 രൂപയും സാധനങ്ങളും കവർന്നു. കണ്ടിയൂർ ജങ്ഷനു അടുത്തായി പ്രവർത്തിക്കുന്ന സുപ്രിയ ഓട്ടോസ്പാർട്‌സ് എന്ന കടയിലാണു കഴിഞ്ഞദിവസം രാത്രിയിൽ കവർച്ച നടന്നത്.
കടയുടെ ഓടിട്ട മേൽക്കൂര ഇളക്കി അകത്തുകടന്ന മോഷ്ടാവ് കൗണ്ടറിൽനിന്നു പണം അപഹരിച്ചു. കടയുടെ മുൻവശത്തെ ഗേറ്റ് താക്കോൽ ഉപയോഗിച്ചു തുറന്ന ശേഷമാണു സ്‌പെയർപാർട്‌സ്, ടയർ എന്നിവ മോഷ്ടിച്ചത്. മോഷണശേഷം ഗ്രിൽ പൂട്ടി താക്കോലും കൊണ്ടാണു മോഷ്ടാവ് പോയത്.