അമേരിക്ക : വൈറ്റ് ഹൗസിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ. ഗ്രേ റ്റാബി ഇനത്തിൽപ്പെട്ട വില്ലോ എന്ന പൂച്ചക്കുട്ടിയാണ് ഇത്. രണ്ട് വയസ്സുണ്ട് വില്ലോയ്‌ക്ക്. 2020ലെ ഒരു പ്രചാരണ പരിപാടിയ്‌ക്കിടെയാണ് ബൈഡന് വില്ലോയെ ലഭിക്കുന്നത്.
ജില്ലിന്റെ ജന്മനാടായ വില്ലോ ഗ്രോവിൽ നിന്നാണ് പൂച്ചയെ കിട്ടിയത്. അതിനാലാണ് വില്ലോ എന്ന പേര് നൽകിയിരിക്കുന്നത്. വൈറ്റ് ഹൗസിൽ വില്ലോയ്‌ക്ക് കൂട്ടായി കമാൻഡർ എമന്ന ജർമ്മൻ ഷെപ്പേർഡ് നായക്കുട്ടിയുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കമാൻഡർ വൈറ്റ് ഹൗസിൽ എത്തിയത്.
2020ൽ പെൻസിൽവാനിയയിൽ നടന്ന ഒരു പ്രചാരണ പരിപാടിയ്‌ക്കിടെ സ്റ്റേജിലേക്ക് ചാടി വീഴുകയായിരുന്നു വില്ലോ. അന്ന് വില്ലോയുടെ ഭംഗിയിൽ ആകൃഷ്ടനായ ബൈഡൻ പൂച്ചയെ സ്വന്തമാക്കുകയായിരുന്നു.