കൊൽക്കത്ത: പശ്ചിമബംഗാളിലെ ബർധ്വാൻ മെഡിക്കൽ കോളേജിൽ വൻ തീപ്പിടിത്തം. കോവിഡ് രോഗികളുടെ വാർഡിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ച നിലയിൽ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സന്ധ്യ റോയ് എന്ന 60-കാരിയാണ് മരിച്ചത്. ഈസ്റ്റ് ബർധ്വാൻ
സ്വദേശിയാണ് സന്ധ്യ.
ആശുപത്രിയിലെ രാധാരണി വാർഡിൽ ശനിയാഴ്ച പുലർച്ചെയാണ് തീപ്പിടിത്തം ഉണ്ടായത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ കൊറോണ രോഗികൾക്കായി സജ്ജീകരിച്ച വാർഡാണിത്. തീപ്പിടിത്തമുണ്ടായതോടെ രോഗിയുടെ ബന്ധുക്കൾ തീയണയ്‌ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ശേഷം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാദൗത്യം നടത്തിയത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിൽ തീയണക്കുകയും ചെയ്തു.