കിഴക്കേ കല്ലട: ബന്ധുവായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും നാശം ഉണ്ടാക്കുകയും ചെയ്ത യുവാവിനെ പിടികൂടി. നിരന്തര കുറ്റവാളിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യുവാവുമായ കിഴക്കേക്കല്ലട പഴയാർ മുറിയിൽ കുളങ്ങരഴികത്ത് വീട്ടിൽ വിഷ്ണുവാണ് (22) പിടിയിലായത്.
കിഴക്കേ കല്ലട സ്റ്റേഷൻ ഹൗസ് ഓഫീസർ സുധീഷ് കുമാറിന്റെ നിർദേശാനുസരണം എസ്.ഐ മാരായ ബി.അനീഷ്, അജയൻ എ.എസ്.ഐ സുനിൽ എന്നിവർ ചേർന്നാനാണ് അറസ്റ്റ് ചെയ്തത്.