ബ്രോഡ്ബാന്റ് കണക്ഷന് ഉണ്ടായിരുന്നിട്ടും വൈഫൈ മോഡത്തില്‍ മികച്ച വേഗത ലഭിക്കുന്നില്ലെങ്കില്‍ അതുകൊണ്ട് വലിയ ഉപകാരങ്ങളൊന്നും ഇല്ല. നെറ്റ് വര്‍ക്കിലെ പ്രശ്നങ്ങള്‍ അല്ലാതെ തന്നെ പല കാരണങ്ങള്‍ കൊണ്ടും വൈഫൈ വേഗത കുറയുന്ന പ്രതിസന്ധി ഉണ്ടാവാറുണ്ട്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പറയുന്ന അത്രയും വേഗത ലഭിക്കുന്നില്ലെങ്കിലും ഏതാണ്ട് അതിനടുത്ത് വേഗത നമുക്ക് ലഭിക്കാറുണ്ട്. ഇത് ലഭിക്കുന്നോ എന്നറിയാന്‍ ധാരാളം സ്പീഡ് ടെസ്റ്റ് വഴികളും നമുക്ക് ഉണ്ട്. വൈഫൈയില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് വേഗത കുറവാണെങ്കില്‍ ഇത് വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
വൈഫൈ കണക്ട് ചെയ്തിട്ടുള്ള എല്ലാ ഡിവൈസുകളും ഓഫ് ചെയ്ത് ഓണ്‍ ചെയ്ത് നോക്കുക. എന്തെങ്കിലും ചെറിയ കണക്ഷന് പ്രശ്നമാണ് ഉള്ളതെങ്കില്‍ ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കും. ഈ മാര്‍ഗം എല്ലായിപ്പോഴും ഫലപ്രദമായിരിക്കണം എന്നില്ല. നമ്മുടെ കണക്ഷനുകള്‍ ഒന്നുകൂടി റിഫ്രഷ് ആകാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ മോഡം അല്ലെങ്കില്‍ വയര്‍ലെസ് ഗേറ്റ്വേ അണ്‍പ്ലഗ് ചെയ്യേണ്ടതുണ്ട്. 30 സെക്കന്‍ഡ് കാത്തിരുന്നതിന് ശേഷം മാത്രം മോഡം റീസ്റ്റാര്‍ട്ട് ചെയ്യുക. ഈ പ്രക്രിയ മോഡം മോഡത്തിന്റെ വെര്‍ച്വല്‍ ഹെഡ് ക്ലിയര്‍ ചെയ്യാന്‍ സഹായിക്കുന്നു.
വൈഫൈ സിഗ്നലുകള്‍ക്ക് നിശ്ചിത ദൂരം മാത്രം സഞ്ചരിക്കാനേ കഴിയൂ. വൈഫൈ സിഗ്നലുകള്‍ക്ക് മതിലുകള്‍, നിലകള്‍, ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഭൗതിക വസ്തുക്കള്‍ കടന്ന് എന്നിവയാല്‍ തടസ്സപ്പെടുകയോ തടയുകയോ ചെയ്യാം. കോര്‍ഡ്ലെസ് ഫോണുകള്‍, ബേബി മോണിറ്ററുകള്‍, മൈക്രോവേവ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളാലും ഈ സിഗ്നലുകള്‍ തടസ്സപ്പെടാം. അതുകൊണ്ട് നിങ്ങളുടെ റൂട്ടര്‍ ഒരു മൂലയില്‍ സ്ഥാപിക്കാതിരിക്കാനും പരമാവധി എല്ലായിടത്തേക്കും സിഗ്നല്‍ ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാനും ശ്രദ്ധിക്കുക.
പല റൂട്ടറുകള്‍ക്കും വയര്‍ലെസ് ഗേറ്റ്വേകള്‍ക്കും ഇന്റേണല്‍ ആന്റിനകളാണ് ഉള്ളത്. അവ ഉപകരണത്തിനുള്ളില്‍ ഘടിപ്പിച്ചിരിക്കും. നിങ്ങള്‍ക്ക് അവ ക്രമീകരിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള റൂട്ടറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ രീതി നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ റൂട്ടറില്‍ ക്രമീകരിക്കാവുന്ന ആന്റിനകള്‍ ഉണ്ടെങ്കില്‍ അവ തിരിച്ച് വച്ചുകൊണ്ട് സിഗ്നല്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. ആന്റിനയ്ക്ക് ലംബമായി എല്ലാ ദിശകളിലേക്കും അവ സിഗ്നലുകള്‍ അയയ്ക്കുന്നുണ്ട്. ലംബമായി വച്ചാല്‍ പോലും ആന്റിന തിരശ്ചീനമായും തിരിച്ചും വൈഫൈ സിഗ്നലുകള്‍ അയയ്ക്കുന്നു. സിഗ്നല്‍ പരിശോധിച്ച് ഇവ ക്രമീകരിക്കാം.
നെറ്റ്വര്‍ക്കിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന നിരവധി ഡിവൈസുകള്‍ ഉണ്ട്. വൈഫൈ ബൂസ്റ്ററുകള്‍ നിങ്ങളുടെ റൂട്ടറിനും ഡെഡ് സോണിനുമിടയില് നില്‍ക്കുകയും പുതിയ ഏരിയയിലേക്ക് നിലവിലുള്ള വൈഫൈ സിഗ്നലുകള്‍ എത്തിക്കുകയോ ചെയ്യുന്നു. വയര്‍ഡ് ആക്സസ് പോയിന്റുകള്‍ ഒരു ഇഥര്‍നെറ്റ് കേബിള്‍ വഴിയാണ് റൂട്ടറിലേക്ക് കണക്റ്റുചെയ്യുന്നത്.നിങ്ങള്‍ക്ക് ബാന്‍ഡ്വിഡ്ത്ത് കുറവാണെങ്കില്‍ അധികം ഉപയോഗിക്കാത്ത എല്ലാ ഡിവൈസുകളും നിങ്ങള്‍ ഡിസ്കണക്ട് ചെയ്യണം. ഇടയ്ക്കിടെ നിങ്ങളുടെ വൈഫൈ പാസ്വേഡുകള് മാറ്റുകയും റൂട്ടര്‍ റീബൂട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് അടുത്തുള്ള വീടുകളിലെയും മറ്റും ആളുകള്‍ വൈഫൈ കണക്ട് ചെയ്താല്‍ അവ ഒഴിവാക്കാന്‍ ചെയ്യാവുന്ന കാര്യം. ഇതിനുശേഷം നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകളിലും പുതിയ പാസ്വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.