മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്. ഫൈനലില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ 79 റണ്‍സിന് തകര്‍ത്താണ് സ്‌കോര്‍ച്ചേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ച്ചേഴ്‌സിന്റെ നാലാം ബി.ബി.എല്‍ കിരീടം ആണിത്.
സ്‌കോര്‍ച്ചേഴ്‌സ് ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഡ്‌നി സിക്‌സേഴ്‌സ് വെറും 92 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് 20 ഓവറില്‍ ആറിന് 171. സിഡ്‌നി സിക്‌സേഴ്‌സ് 16.2 ഓവറില്‍ 92 ന് പുറത്ത്. തകര്‍ത്തടിച്ച ലോറി ഇവാന്‍സിന്റെ മികവിലാണ് സ്‌കോര്‍ച്ചേഴ്‌സ് മികച്ച സ്‌കോര്‍ പടുത്ത് ഉയർത്തുകയും ചെയ്തു.