അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ട പരിരക്ഷയൊരുക്കാനുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇ ശ്രം കാര്‍ഡ്.സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഇതില്‍ അപേക്ഷിക്കാം.16 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇ ശ്രം പദ്ധതിയില്‍ ചേരാവുന്നത്.പി എഫ്, ഇ എസ് ഐ അനൂകൂല്യങ്ങളില്ലാത്തവര്ക്കും, ആദായ നികുതി പരിധിയില്‍ ഇല്ലാത്തതുമായ എല്ലാ തൊഴിലാളികള്‍ക്കും ഇതില്‍ റജിസ്റ്റര്‍ ചെയ്യാം.
5 ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവുകളും 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ആണ് ഇതിലൂടെ ലഭ്യമാകുന്നത്.ഇ ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു സേവനങ്ങള്‍ ലഭിക്കുന്നതിന് വീണ്ടും വേറെ റജിസ്റ്റര്‍ ചെയ്യേണ്ടതില്ല.പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന വഴിയുള്ള അപകട ഇന്‍ഷുറന്‍സ് ലഭിക്കും.സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ നേരിട്ട് അംഗങ്ങളിലേക്കെത്തിക്കാന്‍ പറ്റാവുന്നതാണ്.
അംഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാനും ഇതിലൊടെ സാധിക്കും.60 വയസ്സിനു ശേഷം, 3000 രൂപ മാസം പെന്ഷന് ലഭിക്കും.ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, റേഷന്‍ കാര്‍ഡ്, വൈദ്യുതി ബില്‍ എന്നിവയാണ് ഇ ശ്രം കാര്‍ഡിന് അപേക്ഷിക്കാൻ വേണ്ട രേഖകൾ.നമുക്കറിയാവുന്ന തൊഴിലാളികളെ ഇ ശ്രം കാര്‍ഡിനെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായി കാണുക. അതിനാല്‍ നമ്മളെ ആശ്രയിച്ചു നില്ക്കുന്ന ജോലിക്കാരുടെയും , ചുറ്റുമുള്ളവരുടെയും സാമ്പത്തിക സുരക്ഷക്കായി ഇ ശ്രം കാര്‍ഡ് എടുക്കണമെന്ന് പ്രേരിപ്പിക്കുക.
ഗാര്‍ഹിക തൊഴിലുറപ്പു തൊഴിലാളികള്‍, തോട്ടം മേഖലയിലെ തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, നിര്‍മാണ തൊഴിലാളികള്‍, അംഗനവാടി ജീവനക്കാര്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ഭക്ഷണ വിതരണ തൊഴിലാളികള്‍, ആമസോണ്‍, ഫ്ളിപ്കാര്‍ട് ഡെലിവറി തൊഴിലാളികള്‍, ഓട്ടോ റിക്ഷ ഓടിക്കുന്നവര്‍, സോമാറ്റോ-സ്വിഗ്ഗി തുടങ്ങിയ കമ്ബനികളിലെ ഡെലിവറി ജീവനക്കാര്‍, മീന്‍പിടുത്തക്കാര്‍, മണ്‍പാത്ര തൊഴിലാളികള്‍, ആയമാര്‍, നേഴ്സ്, വാര്‍ഡ് ബോയ് തുടങ്ങിയവര്‍, ചായ കച്ചവടക്കാര്‍, ബാര്‍ബര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ആശാരി, തയ്യല്‍ കടക്കാര്, പ്ലംബര്‍, വെല്‍ഡര്‍, ചിത്ര പണികള്‍ ചെയ്യുന്നവര്‍, ദിവസ വേതനത്തിന് ജോലിചെയ്യുന്നവര്‍ തുടങ്ങി അസംഘടിത മേഖലയിലെ എല്ലാ തരം തൊഴിലാളികള്‍ക്കും ഇ ശ്രം കാര്‍ഡ് എടുത്തു അനൂകൂല്യങ്ങള്‍ കൈപ്പറ്റാം.