ചെന്നൈ: അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റിൽ ഇടം. എന്നാൽ പുതുതലമുറയിലെ ഒരു കുട്ടിയുടെ അവസരം ഇല്ലാതാകുമെന്ന് കണ്ട് എംബിബിഎസ് എന്ന സ്വപ്നത്തിൽ നിന്ന് പിന്മാറ്റം. ധര്‍മപുരി സ്വദേശിയായ കെ ശിവപ്രകാശം എന്ന വ്യക്തിയാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചും പിന്നാലെ പിന്മാറിയും ഏവരേയും ഞെട്ടിച്ചത്.എംബിബിഎസ്എ പഠനം പൂർത്തിയാക്കണം എന്ന ആഗ്രഹത്തോടെയാണ് റാങ്ക് ലിസ്റ്റില്‍ കയറിയത്.
നീറ്റില്‍ വിജയം നേടിയുമാണ് ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പഠിക്കാനുള്ളവരുടെ ലിസ്റ്റില്‍ കയറിയതും. എന്നാൽ തന്‍റെ മകന്‍റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്ക് വഴിമാറുകയാണ് എന്നാണ് പ്രകാശം പറയുന്നത്.ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗില്‍ ശിവപ്രകാശത്തിന് സീറ്റ് ലഭിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ച വ്യക്തിയാണ് ശിവപ്രകാശം. കുട്ടിക്കാലത്തെ ഇദ്ദേഹത്തിന്‍റെ സ്വപ്നം ഡോക്ടര്‍ ആകാണമെന്നായിരുന്നു. നീറ്റ് റാങ്ക് പട്ടികയില്‍ 349 റാങ്കാണ് ലഭിച്ചത്. ഇതോടെ എംബിബിഎസ് സീറ്റ് ഉറപ്പായിരുന്നു.
ചെറുപ്പക്കാരായവർക്ക് 50 വർഷത്തോളം ജനങ്ങളെ സേവിക്കാന്‍ കഴിയും.‘‘പ്രായാധിക്യം കാരണം പത്തോ ഇരുപതോ വർഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാൽ, ചെറുപ്പക്കാരായവർക്ക് 50 വർഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാന്‍ കഴിയും, വിരമിച്ച ഒരു സർക്കാർ സ്കൂൾ അധ്യാപകൻ എന്നനിലയ്ക്ക് മറ്റൊരു വിദ്യാർഥിയുടെ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇതിനാല്‍ സീറ്റ് ഉപേക്ഷിക്കുന്നു’ -ശിവപ്രകാശം തമിഴ് മാധ്യമത്തോട് പറഞ്ഞു.
നിയമപ്രകാരം മെഡിക്കൽ കോഴ്‌സിൽ ചേരാനാകില്ല എന്നതാണ് വാസ്തവം.അതിനിടയിൽ ശിവപ്രകാശത്തിന്‍റെ സീറ്റ് ത്യാഗം വാര്‍ത്തയായതോടെ വിശദീകരണവുമായി മെഡിക്കൽ കൗൺസലിങ് സെലക്‌ഷൻ കമ്മിറ്റി രംഗത്തെത്തി. ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കൽ കോഴ്‌സിൽ ചേരാനാകില്ലെന്നാണ് ഇവരുടെ വിശദീകരണം. 60 വയസ്സ് കഴിഞ്ഞവർക്കും ഇപ്പോഴത്തെ പ്ളസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് (പി.യു.സി.).കഴിഞ്ഞവർക്കും മെഡിക്കൽ സീറ്റിന് അർഹതയില്ലെന്നും സെലക്‌ഷൻ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.