ന്യൂഡൽഹി: മുസാഫർനഗറിലേക്കുള്ള തൻ്റെ ഹെലികോപ്റ്റർ ഡൽഹിയിൽ തടഞ്ഞ നടപടിയിൽ ബിജെപിക്കെതിരെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് പരാജയപ്പെട്ട ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍ ഹെലികോപ്ടര്‍ പിടിച്ചിട്ടു. ”എൻ്റെ ഹെലികോപ്ടര്‍ ഒരു കാരണവുമില്ലാതെ അര മണിക്കൂര്‍ പിടിച്ചിട്ടു. എന്നാല്‍ ഇവിടെ നിന്ന് ബിജെപി നേതാവിൻ്റെ ഹെലികോപ്ടറിന് അനുമതി നല്‍കി. ഇതിന് പിന്നില്‍ ബിജെപിയാണ്. അവരുടെ നിരാശയുടെ തെളിവാണ് ഈ സംഭവം”- അഖിലേഷ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
मेरे हैलिकॉप्टर को अभी भी बिना किसी कारण बताए दिल्ली में रोककर रखा गया है और मुज़फ़्फ़रनगर नहीं जाने दिया जा रहा है। जबकि भाजपा के एक शीर्ष नेता अभी यहाँ से उड़े हैं। हारती हुई भाजपा की ये हताशा भरी साज़िश है।
जनता सब समझ रही है… pic.twitter.com/PFxawi0kFD
— Akhilesh Yadav (@yadavakhilesh) January 28, 2022
ഹെലികോപ്ടറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അഖിലേഷ് ട്വീറ്റ് ചെയ്തു. ”അധികാര ദുര്‍വിനിയോഗം തോല്‍ക്കുന്നവരുടെ സ്വഭാവമാണ്. ഈ ദിനം സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇടം നേടും. വിജയത്തിലേക്കുള്ള പറക്കലിന് ഞങ്ങള്‍ തയ്യാറായി- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ബിജെപി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 10നാണ് യുപി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് ഫലം അറിയും. ബിജെപിയും എസ്പിയും ശക്തമായ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്.