നെടുമ്പാശേരി: ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നായ നെടുമ്പാശേരി സ്റ്റേഷനിൽ പാതിയോളംപേർ കൊവിഡ് ബാധിതരായി. സ്റ്റേഷനിൽ 40 പേർ ഉണ്ടെങ്കിലും 26 പേരാണ് ദിവസേന ജോലിയിൽ ഉള്ളത്.
ഇവരിൽ 13 പേരാണ് കഴിഞ്ഞ നാല് ദിവസത്തിനകം കൊവിഡ് ബാധിതരായത്. ഇതോടെ സ്റ്റേഷന്റെ പ്രവർത്തനം താളംതെറ്റിയ അവസ്ഥയിലാണ്. എസ്.എച്ച്.ഒ കഴിഞ്ഞദിവസം ആർ.ടി.പി.സി.ആർ നടത്തിയെങ്കിലും നെഗറ്റീവായത് ആശ്വാസമായിട്ടുണ്ട്.