മെല്‍ബണ്‍: സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം സെമി ഫൈനലില്‍ നദാല്‍ ഇറ്റലിയുടെ മാത്തിയോ ബെറെട്ടിനിയെ പരാജയപ്പെടുത്തി.
നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 6-2, 3-6, 6-3. ടൂര്‍ണമെന്റിലെ ആറാം സീഡാണ് നദാല്‍. ബെറെട്ടിനി ഏഴാം സീഡാണ്. നദാലിന്റെ കരിയറിലെ 29-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.
ആദ്യ രണ്ട് സെറ്റ് അനായാസം നേടി നദാല്‍ മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഇറ്റാലിയന്‍ താരം തിരിച്ചടിച്ചു. മൂന്നാം സെറ്റ് 6-3 ന് സ്വന്തമാക്കി ബെറെട്ടിനി നദാലിന് ഭീഷണി ഉയർത്തിയിരുന്നു.