മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘ബ്രോ ഡാഡി’ പ്രേഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സുപ്രിയയുടെ അച്ഛനെ ഓര്‍ത്തു കൊണ്ടാണ് വൈകാരികമായ കുറിപ്പ്.’ബ്രോ ഡാഡി അല്ലിയുടെ പ്രിയപ്പെട്ട് ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി.അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യഥാര്‍ഥ ബ്രോ ഡാഡി’. സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചിത്രത്തിന്റെ ടൈറ്റിലില്‍ സുപ്രിയയുടെ അച്ഛന്‍ വിജയകുമാറിനെ അനുസ്മരിക്കുന്ന കാര്‍ഡ് പൃഥ്വിരാജ് ഉള്‍പ്പെടുത്തിയിരുന്നു. ‘ഇത് അങ്കിളിനാണ്.എന്റെ അല്ലിയുടെ ബ്രോ ഡാഡി’- ഇതായിരുന്നു ടൈറ്റില്‍ കാര്‍ഡിലെ പൃഥ്വിയുടെ വാക്കുകള്‍.സുപ്രിയയുടെ അച്ഛന്റെ വിജയകുമാറിന്റെ ചിത്രം ഉപയോഗിച്ചുളള സിനിമയുടെ ടൈറ്റില്‍ കാര്‍ഡും കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു.കഴിഞ്ഞ നവംബറിലായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോഗം. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.