ദുബൈ: പ്രകൃതി സൗഹൃദമായ ഗതാഗതമൊരുക്കാന്‍ ആര്‍.ടി.എ നിരവധി പരിപാടികളാണ് നടപ്പാക്കുന്നത്. മെട്രോ സര്‍വിസ് മൂലം കഴിഞ്ഞ 11 വര്‍ഷത്തിനിടെ ദുബൈയിലെ 100 കോടി സ്വകാര്യ വാഹന യാത്രകളെങ്കിലും ഒഴിവാക്കിയിട്ടുണ്ടെന്ന് ആര്‍.ടി.എ വ്യക്തമാക്കി.ഇതുവഴി 26 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാന്‍ കഴിഞ്ഞതായും 115 ശതകോടിയുടെ നേട്ടമാണ് ലാഭമുണ്ടാണ്ടായതെന്നും ആര്‍.ടി.എ ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്താര്‍ അല്‍തായര്‍ പറഞ്ഞു. ഏഴാമത് ദുബൈ ഇന്‍റര്‍നാഷനല്‍ പ്രോജക്‌ട് മാനേജ്മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം വാഹനങ്ങളുടെ ഉപയോഗം 2020ല്‍ 30 ശതമാനമായിരുന്നെങ്കില്‍ 2030 ഓടെ 43 ശതമാനത്തിലെത്തിക്കും. സ്മാര്‍ട്ട് സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപകമായി പ്രോത്സാഹിപ്പിക്കും.നോള്‍ കാര്‍ഡ് ഉപയോഗിച്ച് 12,000 റീ ടെയില്‍ ഔട്ട്ലെറ്റുകളില് നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കും. ആകെ യാത്രകളുടെ 25 ശതമാനവും സ്മാര്‍ട്ടും ഡ്രൈവര്‍ രഹിതവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .