കോട്ടയം: ഈരാറ്റുപേട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ അടുത്തേക്കാണ് പെണ്‍കുട്ടി പോയത്.തിരുവനന്തപുരം ജില്ലയില്‍ പെരുകുളം വില്ലേജില്‍ പൂവ്വച്ചല്‍ കരയില്‍ ജെഫിന് നിവാസില്‍ ജോയി മകന് 18 വയസുള്ള ജെഫിന് ആണ് അറസ്റ്റിലായത്.പ്രതി മേലംബാറയില് എത്തി കൂട്ടികൊണ്ട് പോയതാണ് എന്ന് കരുതുന്നു. മുമ്പും ഈ യുവാവ് മേലംമ്പാറയില് എത്തിയിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട, അന്ന് വഴി തെറ്റി വന്നതാണ് എന്നാണ് പറഞ്ഞത്.
പെണ്‍കുട്ടിയുടെ കയ്യില്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് കണ്ടെത്താന്‍ ഏറെ താമസിച്ചു. അതേസമയം വീട്ടിൽ മുറിയിൽ തലയണ കൊണ്ട് ആള് രൂപം ഉണ്ടാക്കി വെച്ചു കൊണ്ടാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജു ജോസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് SHO പ്രസാദ് എബ്രഹാം വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരം സബ്ബ് ഇന്‍സ്പെക്ടര്‍ തോമസ് സേവ്യര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്കൃഷ്ണദേവ്, നിത്യ മോഹന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.