രാജീവ് ഷെട്ടിയുടെ സംവിധാനത്തില്‍ ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍, ജോണി ആന്‍റണി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘തിരിമാലി’ തിയറ്ററുകളില്‍ എത്തി.സേവ്യര്‍ അലക്സ് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ അന്ന രേഷ്മയാണ് നായിക. ഇന്നസെന്‍റ്, ഹരീഷ് കണാരന്‍, സലിം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്.
നേപ്പാളിലെ വിവിധ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടായിരുന്നു,അതേസമയം നേപ്പാളി അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ക്യാമറ ഫൈസല്‍ അലി, എഡിറ്റിങ് വി.സാജന്‍. ചിത്രത്തിലെ 3 പാട്ടുകള്‍ക്ക് ശ്രീജിത്ത് എടവനയും 1 പാട്ടിന് ബിജിബാലും സംഗീതം നല്‍കിയിരിക്കുന്നു.