ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍).39 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനങ്ങള്‍. ഇതില്‍ 25 പേര്‍ ആസ്ട്രസെനക വാക്‌സിനും എട്ടു പേര്‍ ഫൈസര്‍ വാക്‌സിനും രണ്ടു ഡോസും സ്വീകരിച്ചവരാണ്. ആറുപേര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ആയിരുന്നു.
ഒമൈക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി, ഒമൈക്രോണിനെ മാത്രമല്ല, ഡെല്‍റ്റയെയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. ഡെല്‍റ്റയ്ക്ക് മുമ്പുണ്ടായ വകഭേദങ്ങളേയും ഇതു പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ പഠനത്തില്‍ പറയുന്നു.ഒമൈക്രോണ്‍ ബാധിച്ചവരില്‍ മറ്റു കോവിഡ് വകഭേദങ്ങള്‍ക്കെതിരായ പ്രതിരോധവും രൂപപ്പെടുന്നുണ്ടെന്നാണ് ഐസിഎംആര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
വളരെ ചെറിയ ഗ്രൂപ്പില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ നിഗമനം എത്തുന്നത് അസാധ്യമാണെന്നാണ് പഠനത്തോടു പ്രതികരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.39 ല്‍ 28 പേര്‍ യുഎഇ, യുഎസ്, യുകെ എന്നിവിടങ്ങളില്‍നിന്നു മടങ്ങിയവരാണ്. പതിനൊന്നു പേര്‍ ഹൈറിസ്‌ക് സമ്ബര്‍ക്കം ഉണ്ടാവയവരും. ഇവര്‍ക്ക് എല്ലാവര്‍ക്കും ഒമൈക്രോണ്‍ ബാധിച്ചിരുന്നു.