ന്യൂയോര്‍ക്: ബാഹ്യാകാശത്തു നിന്ന് ഊര്‍ജം പ്രസരിപ്പിക്കുന്ന അജ്ഞാത വസ്തുവിനെ കണ്ടെത്തി.ഭൂമിയില്‍ നിന്ന് കാണാവുന്ന തരത്തിലുള്ള പ്രകാശമേറിയ കാന്തികതരംഗമാണ് ഈ വസ്തു പ്രസരിപ്പിച്ചുകൊണ്ടിരുന്നത്. അതിനാല്‍തന്നെ ബഹിരാകാശ വിളക്കുമാടം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
അതിതീവ്ര കാന്തിക ശേഷിയുള്ള ന്യൂട്രോണ്‍ നക്ഷത്രമാകാമെന്നാണ് കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞ സംഘത്തിന്റെ നിഗമനം. ഓരോ 20 മിനിറ്റിലും റേഡിയോ തരംഗങ്ങള്‍ പ്രസരിപ്പിക്കുന്ന വസ്തുവിനെ 2018ലെ ആദ്യ മൂന്നു മാസങ്ങളിലാണ് ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. പിന്നീട് അത് അപ്രത്യക്ഷമാക്കുകയായിരുന്നു. കണ്ടെത്തല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ബുധനാഴ്ച നേചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു.