തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ക്യാമ്പുകളും ഭവനസന്ദര്‍ശനങ്ങളും നടത്തി തുക കൈമാറാനാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. 36,000 പേരാണ് 50000 രൂപയുടെ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.
എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു. നഷ്ടപരിഹാര അപേക്ഷകളിൽ കാലതാമസം ഉണ്ടാവുന്നതിൽ സുപ്രീംകോടതി തുടർച്ചയായ വിമർശനം ഉന്നയിച്ചിരുന്നു. കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ സഹായധന വിതരണവും പുരോഗമിക്കുന്നു.
ഇതുവരെ 3794 കുട്ടികളെയാണ് അർഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ബാല്‌സ്വരാജ് പോട്ടർലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ മൂന്ന് ലക്ഷം രൂപയും പ്രതിമാസ സ്‌പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്.
ജില്ലാ കളക്ടർ മഖേന കുട്ടികളുടെ വേരിഫിക്കേഷൻ നടത്തി പി എം കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം നൽകുക. ജില്ലാ കളക്ടർമാർ 101 കുട്ടികളുടെ വേരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞാഴ്ച കോവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ എന്തുകൊണ്ടാണ് കുറവെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.
അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ എത്തി നഷ്ടപരിഹാരത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കൈമാറണമെന്നും കേരളത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.