ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായതായി ട്വിറ്ററിലൂടെ അറിയിച്ചത്. സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതലുകളെടുക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അടുത്തിടെ സമ്പർക്കം പുലർത്തിയ എല്ലാവരും ഉചിതമായ മുൻകരുതലുകൾ സ്വീകരിക്കണം’ -മന്ത്രി ട്വിറ്ററിൽ കുറിച്ചു. രാവിലെ ജയശങ്കർ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാനുമായി വെർച്വലായി ചർച്ച നടത്തിയിരുന്നു. മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.