തിരുവനന്തപുരം: ലോകായുക്ത നിയമഭദഗതിക്ക് ഒാർഡിനൻസ് കൊണ്ടുവന്ന സംഭവത്തിൽ പ്രതിപക്ഷത്തിന്‍റെ വാദം തള്ളി നിയമമന്ത്രി പി.രാജീവ്. ലോകായുക്ത നിയമഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം വാങ്ങണമെന്ന പ്രതിപക്ഷ ആവശ്യത്തിനെതിരേയാണ് നിയമന്ത്രി രംഗത്തുവന്നത്.
മുന്പ് നിയമഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം വാങ്ങിയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ഒാർഡിനൻസിൽ ഗവർണർ എപ്പോൾ ഒപ്പിടുമെന്നു പറയാനാവില്ല. സിപിഐയുടെ വിമർശനം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇതു കൂട്ടായ തീരുമാനം ആണെന്നും അഴിമതി വച്ചുപൊറുപ്പിക്കരുതെന്നതാണ് ഇടതു മുന്നണിയുടെ നയമെന്നും മന്ത്രി വ്യക്തമാക്കി .