അബുദാബിയിലെ കൊറോണ പരിശോധന കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യവകുപ്പ് പുതുക്കി.സെഹ ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്തു പരിശോധന നടത്താം. പട്ടിക പ്രകാരം തലസ്ഥാനത്ത് യുഎഇ പൗരന്‍മാര്‍ക്ക് കോവിഡ് പരിശോധന പൂര്‍ണമായും സൗജന്യമാണ്.സ്വദേശി സ്ത്രീകളുടെ മക്കള്‍, സ്വദേശി കുടുംബങ്ങളിലെ പ്രവാസി വീട്ടുജോലിക്കാര്‍, ഗര്‍ഭിണികള്‍, നിശ്ചയദാര്‍ഢ്യക്കാര്‍ എന്നിവര്‍ക്ക് സെഹ ആപ്പ് വഴി ബുക്ക് ചെയ്ത് സൗജന്യ പരിശോധന നടത്താം.
ഡ്രൈവ് ത്രൂ സെന്ററുകളില്‍ ടെസ്റ്റിന് വിധേയമാവണ്ടവര്‍ അവരുടെ വാഹനങ്ങളില്‍ ഇരുന്ന് തന്നെ പി സി ആര്‍ സാമ്ബിളുകള്‍ നല്‍കാന്‍ സാധിക്കും.50 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പ്രവാസികള്‍, വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ എന്നിവര്‍ക്ക് 8001717 എന്ന നമ്പറില്‍ വിളിച്ച് സൗജന്യ പിസിആർ ടെസ്റ്റുകള്‍ ബുക്ക് ചെയ്യാം. അതേസമയം കൊറോണ വാക്സീന്‍ എടുത്തും എടുക്കാതെയും അബുദാബിയിലേക്കു വരുന്ന വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ഏറ്റവും പുതിയ പട്ടിക പ്രകാരം അബുദാബിയില്‍ ആറ് കേന്ദ്രങ്ങളും, അല്‍ഐനില്‍ നാലെണ്ണവും, അല്‍ ദഫ്രയില്‍ ആറ് സെന്ററുകളുമാണ് ഉള്ളത്. സന്ദര്‍ശകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമില്ലെന്നും വിനോദസഞ്ചാര, സാംസ്കാരിക വിഭാഗം വ്യക്തമാക്കി.