ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടിസി സന്തോഷിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ആക്രമണത്തിന് പിന്നില്‍ ബിഎംഎസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.ആക്രമണത്തിന് കാരണം മുന്‍വൈരാഗ്യമാണെന്നാണ് പൊലീസിന്റെ നിഗമനം.
കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ രണ്ടു ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവി സന്തോഷ്, ഷണ്മുഖന് എന്നിവരാണ് അറസ്റ്റിലായത്.